Tuesday, 15 July 2014

കാല്‍പ്പന്ത്‌


അബ്ബാ അബ്ബാ, കൊണ്ട് വന്നോ ഞാന്‍ പറഞ്ഞ സാധനം?

പിന്നേ, എന്‍റെ പുന്നാര മോന്‍ പറഞ്ഞാല്‍ അബ്ബാ കൊണ്ടുവരാതിരിക്കുമോ?

അയ്യാള്‍ തന്‍റെ തോള്‍ സഞ്ചിയില്‍ നിന്നും സമ്മാനമെടുത്ത് മകന് കൊടുത്തു.

ഇത് അബു ആരിഫിന്റെ( ആരിഫിന്റെ പിതാവ്) തല പോലെ ഉണ്ടല്ലോ അബ്ബാ?

അയാള്‍ ഒരു ചെറു ചിരിയോടെ പറഞ്ഞു

അതേ മോനെ , ഇന്ന് രാവിലെ വരെ ഇത് അബു ആരിഫിന്റെതായിരുന്നു, പക്ഷെ ഇന്ന് മുതല്‍ ഇത് നിന്‍റെ കാല്‍പ്പന്താണ്, നീ അബ്ബയോട് സമ്മാനമായി ചോദിച്ച കാല്‍പ്പന്ത്‌.

2 comments:

  1. ഇങ്ങനെയും പിതാക്കളുണ്ടാവുമോ

    ReplyDelete
    Replies
    1. ഇറാഖ് യുദ്ധത്തിലെ ചില ദൃശ്യങ്ങളില്‍ മരണപ്പെട്ടവരുടെ തലകള്‍ തട്ടിക്കളിക്കുന്ന കാഴ്ച അത്യധികം പരിതാപകരമായിരുന്നു. അവര്‍ക്കും ഉണ്ടാവില്ലേ കൂടും കുടുംബവും, അവര്‍ തന്‍റെ മക്കളെ എങ്ങിനെ ആകും പഠിപ്പിക്കുക?

      Delete