കടയിലേക്ക് ആഞ്ഞു വലിച്ചു നടക്കുമ്പോഴാണ് ആ തിളങ്ങുന്ന കണ്ണുകള്‍ ശ്രദ്ധിച്ചത്, പെട്ടെന്ന് തന്‍റെ കാലുകള്‍ക്ക് നീളം വച്ചതവന്‍ തിരിച്ചറിഞ്ഞു , തിരിച്ചു വരുമ്പോഴും നെഞ്ചിടിപ്പ് കൂട്ടിയ ആ കണ്ണുകള്‍ അവിടെ തന്നെ ഉണ്ടായിരുന്നു, പക്ഷെ അതിന്‍റെ ഉടമയുടെ രൂപം കരിമ്പൂച്ചയില്‍ നിന്നും ഒരു നായയിലേക്ക് മാറിയിരുന്നു. കൂട്ടുകാരനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതില്‍ അവന് അതിയായ ഖേദം അനുഭവപ്പെട്ടു!
Sunday, 10 February 2013
Saturday, 9 February 2013
Friday, 8 February 2013
പോസ്റ്റ്മോര്‌ട്ടം
ആത്മഹത്യ എന്ന് റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തത്, ആരോ തകര്‍ത്ത ഹൃദയം ഡോക്ടര്‍ കാണാഞ്ഞിട്ടാണോ?
ഭക്തി
അമ്പലത്തിന്‍റെ പുറത്തു നിന്ന് അയാള്‍ ഉള്ളില്‍ തട്ടി പ്രാര്‍ഥിച്ചു
" ദൈവമേ, പുത്തന്‍ ചെരിപ്പാണ്, കാത്തോളണെ"!
" ദൈവമേ, പുത്തന്‍ ചെരിപ്പാണ്, കാത്തോളണെ"!
Thursday, 7 February 2013
Tuesday, 5 February 2013
വയറ്റിപ്പിഴപ്പ്
വെയില്‍ തന്‍റെ ഫണങ്ങളുയര്‍ത്തിയാടിയപ്പോഴും
ഞാന്‍ അതിന്‍റെ തണലില്‍ നിന്നു
മരിക്കാതിരിക്കാന്‍ വേറെന്തു ചെയ്യാന്‍ !
Sunday, 3 February 2013
കാഴ്ച
മണല്‍പ്പരപ്പിലൂടെ കണ്ണോടിച്ചപ്പോള്‍
നല്ല ഭംഗി, ചിത്രം പകര്‍ത്തിയപ്പോള്‍ അതി ഭംഗി!
കേടായ വണ്ടിയെയും ഡ്രൈവറെയും
കണ്ടപ്പോള്‍ അരിശം തോന്നി
വെയില്‍ ചൂട് തൊലി തുളച്ചപ്പോള്‍
ചിത്രങ്ങള്‍ മങ്ങിയ പോലെ!
Subscribe to:
Posts (Atom)