Wednesday, 28 November 2012

മുടിയാന്‍ ....!



ഇന്നത്തെ ദിവസം ശരിയല്ല, ഒന്നാമത് വയ്കിയാണ്‌ എഴുന്നേറ്റത്, പോരാത്തതിന് ഭയങ്കര തല വേദന. ഇന്നലത്തെ പാര്‍ട്ടി കഴിഞ്ഞ് എങ്ങനെ തിരിച്ചെത്തി എന്നോ, എപ്പോ വന്നു എന്നോ ഒന്നും ഓര്‍മയില്ല, ഇപ്പൊ ബ്രേക്ക്‌ ഫാസ്റ്റ് സമയം കഴിയുകയും ചെയ്തു, എന്നാ ലഞ്ച് സമയം ആയിട്ടുമില്ല, മേശപ്പുറത്ത് ഇരി ക്കുന്ന ഒരു ആപ്പിള്‍ എടുത്തു കടിച്ചു തിന്നു.

രാവിലെ തുടങ്ങിയതാണിന്നു പ്രശ്നങള്‍ ,കുളിക്കാന്‍ കയറിയപ്പൊ ബാത്രൂമില്‍ നീണ്ടൊരു മുടി. 

ദൈവമെ ഇതെങ്ങിനെ ഇവിടെ വന്നു?? കുളിമുറി വൃത്തിയാക്കാന്‍ വരുന്ന നീഗ്രൊ സുന്ദരിയുടെ മുടി കണ്ടാല്‍ വാച്ച് കമ്പനിക്കാര്‍ അവളെ ഉടലോടെ പൊക്കി ക്കൊണ്ട്  പോകും

 ഒരു കോടി സ്പ്രിങ് അവളില്‍ നിന്നുരുവാകും !

(അവള്‍ക്കെന്നോടുള്ള കടുത്ത ഇഷ്ടം ഞാന്‍ മറച്ച്  വക്കുന്നില്ല. volly ball കളിക്കാവശ്യമായ പണം ഉണ്ടാക്കാനെത്തിയ ഈ സ്റ്റേറ്റ്  താരം ഞാന്‍ ഉദാരമായി നീട്ടിയ 10ഡോളരിന്ടെ  മഹിമ എന്‍റെ റൂമിന്ടെ  വൃത്തി ആക്കലിലും കാണിക്കാറുണ്ട് . 


അടുത്ത  ഡിസ്കൊതെക് എവിടെയാണെന്നു ചോദിചപ്പോള്‍ അവളുടെ കണ്ണിന്‍റെ  തിളക്കം ഞാന്‍ കണ്ടില്ലെന്നു  നടിച്ചില്ലെ!?!)
 പിന്നെ ഇതെങ്ങിനെ വന്നു?
 കപ്പല്‍ രോഗം കണ്ടു  പിടിച്ചതില്‍ പിന്നെ പ്രിയ പ്രാണെശ്വരി , അര്‍ധാങ്കിനിയെ  അല്ലാതെ ആരെയും ധൈര്യമായി മനസ്സില്‍ പോലും ഓര്‍ക്കാത്ത എന്‍റെ ബാത്രൂമില്‍ നിന്നും !!

 കഷ്ടം തന്നെ!! ഇന്നലെ രാത്രി രുചിച്ച  മലിബു റമ്മിന്റെ ചൂട് എന്നെക്കൊണ്ടെന്തെങ്കിലും  തെറ്റു ചെയ്യിച്ചോ  എന്ന ചിന്തയില്‍ ഞന്‍ നടുങ്ങി . ചത്തതു കീചകനെങ്കില്‍ ല്‍ കൊന്നതു ഭീമന്‍ തന്നെ!
 അടുത്ത  മുറിയിലെ കൊറിയക്കാരി എന്നെ ഇടക്കിടെ ശ്രദ്ധിക്കുന്നുണ്ടോ എന്നു സംശയം തോന്നിയിട്ട് നാള്‍ ആറായി.

 പിഴപ്പിചിരിക്കുന്നു!!,

 മദ്യ ലഹരിയില്‍ നിന്ന എന്നെ ഉപയോഗിച്ചവള്‍ സ്വര്‍ഗം പ്രാപിച്ചിരിക്കുന്നു!. എന്റെ  തലയാകെ ഇളകി മറിയാന്‍ തുടങ്ങി , ദൈവമെ, എന്നോടിതു വേണ്ടായിരുന്നു , പാവങ്ങളുടെ  ചാരിത്ര്യത്തിനൊരു വിലയുമില്ലെ എന്നൊക്കെ വിചാരിച്ചിരിക്കുമ്പോള്‍  അതാ ഷെര്‍സിങ് കതകില്‍ മുട്ടുന്നു .

" സര്‍ മേരാ ഖഞ്ചര്‍ ആപ്കെ ടേബിള്‍ പര്‍ രെഹ് ഗയാ! "

ശരിയാണല്ലോ

" യെ ഇധര്‍ കബ്  രഖാ തുംനെ? "

" ആരെ സര്‍ , ആകോ യാദ് നഹീ?, കല്‍ ആപ്കോ ലെകര്‍ ആയാ തോ മേരാ കപ്ടാ പൂര ഗന്ധാ ഹുവാ ഥാ , മേ ഇധര്‍ സെ ഫിര്‍ നഹാ കെ നികലാ രാത്ത് കോ, 

 ഖഞ്ചര്‍ എടുത്തു  മുറി വിട്ട ഷെര്സിങിന്റെ ടര്‍ബന്ടെ വെളിയില്‍ രണ്ടു മൂന്നു നീണ്ട  മുടി തൂങ്ങി  കിടക്കുന്നുന്ടായിരുന്നു.ഒരു ധീര്‍ഗനിശ്വാസത്തോടെ ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു. പിന്നെ 
വാതില്‍ ഒന്നമര്‍ത്തി അടച്ച് പൊട്ടിരിച്ചു, ഒരു മുടിയുടെ നിഷ്കളങ്കതയുടെ  മേല്‍ .............!!

6 comments:

  1. ഒരു കഥ
    ഒരു മുടിക്കഥ

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ, ഈ തിരക്കിനിടയിലും വന്ന് വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് !

      Delete
  2. ഹി ഹി...വരൈട്ടി സംഭവമായി ട്ടോ...മുടിയുടെ നിഷ്ക്കളങ്കത

    ReplyDelete