Wednesday, 18 September 2013

ഹത്യ


എനിക്ക് പറ്റില്ല നീയില്ലാതെ ജീവിക്കാന്‍, നീയില്ലാതെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ്!

എന്താ നീ ഈ പറയുന്നത് ജീവന്‍, ഇതൊക്കെ എനിക്കിഷ്ടമായിട്ടാണെന്നാണോ  നീ കരുതുന്നത്?, പക്ഷെ ഞാനും ഒരു പെണ്ണല്ലേ, എത്ര കാലം പിടിച്ചു നില്ക്കാന്‍ കഴിയും?

എനിക്കൊരു നല്ല ജോലി കിട്ടുന്നത് വരെ..

ഇനിയും എത്ര നാള്‍, നാല് കൊല്ലമായില്ലേ ഇതേ പല്ലവി, എനിക്കിവിടെ പിടിച്ചു നില്‍ക്കാന്‍ വയ്യാതായിരിക്കുന്നു, അമ്മ അനിയത്തി വഴി ചില എന്‍ക്വയരികള്‍ ഒക്കെ നടത്തി, പക്ഷെ ഇനിയും അധികകാലം മറച്ചു   പിടിക്കാന്‍  ആവുമെന്ന് തോന്നുന്നില്ല മാത്രമല്ല, ഇത് മാധവന്‍ മാമ കൊണ്ടുവന്ന ആലോചനയാണ്, മാമ തന്നെ ജാതകോം പോരുത്തോം ഒക്കെ നോക്കിച്ചു, ചെക്കനും എന്നെ ഇഷ്ടപ്പെട്ടു, ഇനി ഇത് എങ്ങനെ മുടക്കണം എന്ന് എനിക്കറിയില്ല, മാമ അറിഞ്ഞാല്‍ എന്നെ കൊന്നു കളയും!

നോക്കൂ താര, നീ എല്ലാം മറന്നോ, ഒരു താലിച്ചരട് മാത്രമല്ലേ ഇനി ഞാന്‍ നിനക്കുതരാനുള്ളൂ, ഇത്രയും കാലം നമ്മള്‍ കണ്ട സ്വപ്നങ്ങളെല്ലാം ഒരു ഞൊടി കൊണ്ട് നീ തകര്‍ക്കരുത്, ഒന്നോ രണ്ടോ വര്ഷം , എല്ലാം ശരിയാകും. നീ അയ്യാളെ വിളിച്ച് എല്ലാം തുറന്നു പറഞ്ഞാല്‍ മതി

അയാള്‍ യുഎസ്സില്‍ എഞ്ചിനീയര്‍ ആണ്, നമ്മുടെ ബന്ധത്തിനെ പറ്റി അറിഞ്ഞാലും അവിടുത്തെ സംസ്കാരത്തില്‍ അതൊന്നും അയാള്‍ക്ക്‌ ഒരു പ്രശ്നവും ഉണ്ടാവില്ല, ഹി ഈസ്‌ ബോണ്‍ ആന്‍ഡ്‌ ബ്രോട്ടപ്‌ ദേര്‍ മാത്രമല്ല, എന്നെ മാത്രമല്ല, അച്ഛന്റെ അസ്സെറ്റ്സും  അയ്യാളെ ആകര്ഷിചിട്ടുണ്ടാകും!

നമ്മുടെ ആ വീഡിയോ അയ്യാളെ കാണിച്ചാലോ, അയാള്‍ക്ക് വിശ്വസിച്ചല്ലേ മതിയാകൂ, എന്തായാലും ഒരു പുരുഷന്റെ എച്ചില്‍...............  ........ 

ഛെ.. നീ എന്താണീ  പറയുന്നത്, നീ അത് ഡിലീറ്റ് ചെയ്തു എന്നല്ലേ പറഞ്ഞത്, അപ്പൊ നീ എന്നെ ചതിക്കുകയായിരുന്നു അല്ലെ?

ലിസ്സന്‍ ടു മി താര, അങ്ങനെ അല്ലമൊബൈലില്‍ നിന്നും  ഫോട്ടോസ് കോപ്പി ചെയ്ത കൂട്ടത്തില്‍ ആ വീഡിയോ കൂടി എന്റെ കമ്പ്യൂട്ടറില്‍ ഉണ്ട്, പക്ഷെ നിന്നെ ഇടയ്ക്കു കാണാന്‍ മാത്രം, നിന്നെ എപ്പോഴും കിട്ടില്ലല്ലോ, അപ്പോള്‍ വെറുതെ നോക്കി കിടക്കാന്‍ മാത്രം, പിന്നെ നീയല്ലാതെ എനിക്ക് വേറെ ആരാ ഉള്ളത് പിന്നെ ഇതൊക്കെ എനിക്ക് മാത്രം കാണാനുള്ളതല്ലേ?

വേണ്ട ജീവന്‍ അത് ഡിലീറ്റ് ചെയ്യാതെ ഇനി നീ എന്നെ വിളിക്കേണ്ട, സംസാരിക്കുകയും വേണ്ട. അത് വേറെ ആരെങ്കിലും ഒന്ന് കണ്ടാല്‍ എന്ന് നീ ആലോചിച്ചിട്ടുണ്ടോ, പിന്നെ നമുക്ക് ഇവിടെ ഈ ലോകത്ത് ജീവിക്കാന്‍ കഴിയുമോ, പ്ലീസ്‌ ജീവന്‍ അത് ഡിലീറ്റ് ചെയ്യ്‌!

ശരി, ഇതാ ചെയ്തിരിക്കുന്നു, ഇനി എനിക്കിത് വേണ്ട, അല്ലെങ്കിലും നീ എന്റെ മനസ്സിലില്ലേ, പിന്നെതിന്നാ ഈ വീഡിയോ!. പക്ഷെ നീ കുറച്ചു കാലം കൂടെ കാത്തിരിക്കണം.

പറ്റില്ല ജീവന്‍, നിനക്കെന്റെ വീട്ടുകാരെ അറിയില്ല, ജീവിച്ചിരിക്കുമ്പോള്‍ ഈ വിവാഹത്തിന് അവരാരും സമ്മതിക്കില്ല, ഒരു വഴിയെ ഉള്ളൂ, ഞാന്‍ ഇറങ്ങിവരാം, നീ എന്നെ വന്നു വിളിച്ചാല്‍ മതി, നമുക്ക് ദൂരെ എവിടെയെങ്കിലും പോയി ജീവിക്കാം, ആരും കാണാത്ത ഒരിടത്ത്!

എന്ത് തിന്നും?, എവിടെ ഉറങ്ങും?, താര നീ ഈ അനുഭവിക്കുന്ന സൌഭാഗ്യങ്ങളൊന്നും  തരാന്‍ എനിക്ക് കഴിയില്ല, പിന്നെ ആരും കാണാത്ത ഒരിടം മാത്രമേ എനിക്കറിയൂ, അവിടെ നമ്മളെ തിരഞ്ഞു ആരും വരില്ല, നമുക്ക് പോകാം താര, ഇപ്പോള്‍ തന്നെ, നീ ഒരുക്കമാണോ?

നീ പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യും ജീവന്‍, പക്ഷെ എങ്ങിനെ?

നമുക്ക് മരിക്കാം, ഒന്നിച്ചു, ഒരേ സമയം, പക്ഷെ അതിനു മുന്പ് ഒരു കത്തെഴുതണം, അതായത്, നമ്മള്‍ സ്വമനസ്സോടെ ആണ് മരിക്കുന്നത് എന്ന്, ആര്‍ക്കും നമ്മള്‍ കാരണം ഒരു ബുദ്ധിമുട്ടും വരരുത്, പെട്ടന്ന്‍ ഒരു കടലാസ് എടുക്കൂ , എന്നിട്ട് ഞാന്‍ പറയുന്നത് പോലെ എഴുതൂ

സസ്നേഹം
ഞാന്‍ പോകുന്നു, എന്റെ മാത്രം ലോകത്തേക്ക്, ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന ഈ യാത്ര എന്റെ മാത്രം തീരുമാനമാണ്.
                                         ഒപ്പ്

എഴുതിയോ?

കഴിഞ്ഞു, ഞാന്‍ ഈ മേശപ്പുറത്ത് വെക്കുന്നു,

വേണ്ട തലയിണയുടെ അടിയില്‍ വെച്ചോളൂ അതാണ്‌ നല്ലത്

ശരി , നിനക്കേറ്റവും ഇഷ്ടമുള്ള ഈ നീല ഷാള്‍ ഞാന്‍ കൊണ്ടുവരുന്നുട് ജീവന്‍, തേങ്ങലിനിടയിലും ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് അവള്‍ പറഞ്ഞപ്പോള്‍ അവന്‍ തന്റെ ലുങ്കി ഫാനില്‍ കുടുക്കി കുരുക്ക് കെട്ടുകയായിരുന്നു.

ഞാനും റെഡിയായി താര, ഇനി മെല്ലെ ഈ കസേര ഒന്ന് തട്ടിയാല്‍ മതി, കൌണ്ട് ഡൌണ്‍ നിന്ടെ വകയാകട്ടെ , പത്തു മുതല്‍ വേണ്ട മൂന്നു മുതല്‍ മതി, പൂജ്യത്തില്‍ കസേര തട്ടി മറിക്കണം!

ശരി, പക്ഷെ എനിക്ക് പേടിയാകുന്നു ജീവന്‍, നീ എന്റെ കൂടെ തന്നെ ഉണ്ടാവില്ലേ?

നിന്നെ പിരിയാതിരിക്കാന്‍ വേണ്ടി മാത്രമല്ലെ താരാ ഇതെല്ലാം ധൈര്യമായി എണ്ണൂ...

...............3.............…2............…1...............0….........

 ഒരു ഞെട്ടല്‍, ശരീരം ഒന്ന് പിടഞ്ഞു, മൊബൈല്‍ കയ്യില്‍ നിന്നും തെറിച്ചുപോയി, കരഞ്ഞു വിളിക്കാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല, കെട്ടഴിക്കാന്‍ ഒരു വിഫല ശ്രമം, പറ്റുന്നില്ല, കണ്ണുകള്‍ പുറത്തേക്കു തള്ളി, കൈകള്‍ കുടഞ്ഞു സ്വന്തം ശരീരത്തില്‍ തന്നെ അള്ളിപ്പിടിച്ചു പിന്നെ ആകെ ഇരുട്ട്!

കണ്ണ് തുറന്നത് ഒരു മായാലോകത്ത്, ദൈവമേ, ഇതാണോ സ്വര്‍ഗം, ചുറ്റും മാലാഖമാരോ?, അവ്യക്തമാണ്,പക്ഷെ എല്ലാവരും ധൃതിയിലാണ്, എന്തൊക്കെയോ ചെയ്യുന്നു, മീശയുള്ള കണ്ണട വച്ച തടിച്ച ഒരാള്‍ വന്നു കണ്ണില്‍ ടോര്‍ച്ചടിച്ചു നോക്കിയപ്പോഴാണ് കഴുത്തില്‍ കിടക്കുന്ന പാമ്പ് കണ്ടത്, അല്ല പരമ ശിവനല്ല, പാമ്പുമല്ല, ഡോക്ടറാണ്, കഴുത്തില്‍ സ്ടെത്തും!

ഒന്‍പതു ദിവസമായി ഈ കിടപ്പ് എന്ന് അമ്മ പറഞ്ഞപ്പോള്‍ അത്ഭുതം തോന്നി, ഒപ്പം സങ്കടവും, അവള്‍ ഇപ്പോഴും എന്നെ കാതിരിക്കുകയാകും സ്വര്‍ഗത്തില്‍, ഒറ്റയ്ക്ക്, കണ്ണില്‍ നിന്നും കണ്ണീര്‍ ഉതിര്‍ന്നപ്പോള്‍ അമ്മ കയ്യില്‍ പിടിച്ചു വിതുമ്പി.

പിന്നെയും രണ്ടാഴ്ചത്തെ ഹോസ്പിറ്റല്‍ വാസം, ഇടതു കാല്‍ മരവിച്ചിരിക്കുന്നു,ഇടതു കയ്യിനും ഒരു വിറയലുണ്ട് ഒരു മാസമോ അതില്‍ കൂടുതലോ വേണ്ടിവരും എന്നാണ് ഡോക്ടര്‍ പറഞ്ഞത്, തലയില്‍ നല്ലൊരു മുറിവുണ്ട്, ഫാന്‍ പൊട്ടി വീണത് തലയുടെ വലതുഭാഗത്ത്‌ നല്ല ഒരു ക്ഷതം ഏല്‍പ്പിച്ചിരിക്കുന്നു, ചെറിയ ബ്ലീഡിംഗ് തലച്ചോറില്‍ ഉണ്ടായി എന്നാണ് ഡോക്ടര്‍ സൂചിപ്പിച്ചത്, സംസാരിക്കാന്‍ ബുദ്ധി മുട്ടുണ്ട്, നാവു കുഴയുന്ന പോലെ, അമ്മയ്ക്കും പലതും മനസ്സിലാകുന്നില്ല, കട്ടിലില്‍ നിന്നും അടിയില്‍ തൂക്കിയിട്ട ബാഗിലേക്ക് നീണ്ടു പോകുന്ന കുഴലില്‍ ഇടയ്ക്കിടെ മഞ്ഞക്കുമിളകള്‍ സഞ്ചരിക്കുന്നു ( അതോ മഞ്ഞയില്‍ വെള്ള കുമിളകള്‍?)

ഒരു കയ്യില്‍ വടിയൂന്നി വീട്ടില്‍ കയറുമ്പോള്‍ അമ്മ മറുകയ്യില്‍ മുറുക്കെ പിടിച്ചിരുന്നു,

നീ ഇവിടെ ഇരിക്ക് അമ്മ ഒന്ന് കുളിക്കട്ടെ, ഈ ആസ്പ്പത്രി മണവുമായി അടുക്കളയില്‍ കയറിയാല്‍ ശരിയാകില്ല,അല്ല, നീ ഇത് കണ്ടോ, അമ്മ ഒരു കല്യാണക്കത്തു നീട്ടി!

ചോരച്ചുവപ്പ് നിറത്തില്‍ ഒരു കത്ത്, സ്വര്‍ണ്ണ നിറത്തില്‍ എഴുതിയിരിക്കുന്നു,

താര വെഡ്സ് ശേഖര്‍

അടുത്ത ഞായറാഴ്ച.

ആ കുട്ടി ഇവിടെ വന്നിരുന്നു ഇന്നലെ, ഒരു വെള്ളം പോലും കുടിക്കാന്‍ നിന്നില്ല, നീ കിടപ്പിലാണെന്ന് അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു, ഒന്നും ചോദിച്ചില്ല, ഞാന്‍ പറഞ്ഞതുമില്ല, നാലാളോട് പറയാന്‍ പറ്റുന്ന സംഗതിയല്ലല്ലോ നീ കാട്ടിക്കൂട്ടിയത്!

അമ്മ പോയപ്പോഴേക്കും കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു റീ സൈക്കിള്‍ ബിന്‍ തുറന്നു തിരയുകയായിരുന്നു അയാള്‍, കണ്ണുകള്‍ ചുവന്നിരുന്നു, യു ടുബിന്റെ ഞരമ്പുകളിലേക്ക്‌  ഒരു  മൊബൈല്‍ ക്ലിപ്പ് കൂടി ഇന്ജെക്റ്റ് ചെയ്യുമ്പോള്‍ ആ കൈകള്‍ വിറക്കുന്നുണ്ടായിരുന്നില്ല!

6 comments:

  1. കാലഘട്ടത്തിന്റെ സ്വഭാവം നേരെ പറഞ്ഞു.
    എഴുത്ത് കൊള്ളാം.
    എനിക്കൊരു പരാതിയുള്ളത് കേട്ട ചില കാര്യങ്ങളുമായി ഉള്ള ബന്ധമാണ്.
    അത് കൊണ്ട് തന്നെ പുതുമ തോന്നിയില്ല .
    അക്ഷരത്തെ സ്നേഹിക്കുന്നവനെ ഇന്യും എഴുതുക.

    ReplyDelete
  2. നന്ദി ശിഹാബ്, ഈ വരവിനും, വായനക്കും, അഭിപ്രായത്തിനും. നിങ്ങളില്‍ നിന്നും കിട്ടുന്ന നല്ല വാക്കുകള്‍ തന്നെയാണ് എന്‍റെ പ്രജോദനം!

    ReplyDelete
  3. കേട്ട് മറന്ന കഥകൾ .അവതരണത്തിൽ പുതുമ ഉണ്ടായിരുന്നു..
    ..........എഴുതുക
    .ആശംസകൾ ..

    ReplyDelete
    Replies
    1. ഈ വരവിനും ആശംസക്കും നന്ദി ദീപു, ഇനിയും ഈ വഴി വരും എന്ന് പ്രതീക്ഷിക്കുന്നു.

      Delete