Thursday, 10 January 2013

ദാരിദ്ര രേഖ.

ഓട്ടോക്കാരനോട്  വെയിറ്റ് ചെയ്യാന്‍ പറഞ്ഞ് തിരിഞ്ഞു നോക്കിയപ്പോഴാണ് റേഷന്‍ കടയിലെ വരിയുടെ നീളം അയാള്‍ ശ്രദ്ധിച്ചത് !

പ്രതീക്ഷ

അയാളുടെ മാറിലെ ചൂടു പറ്റി അവള്‍  ഭര്‍ത്താവിന്‍റെ അടുത്ത വരവിനായ് കാത്തു കിടന്നു

കാഴ്ച

വണ്ടി തട്ടി റോഡില്‍ വീണു കിടക്കുന്ന സ്തീയുടെ മാറില്‍ ചോരയില്‍ കുതിര്‍ന്ന അഞ്ചു പവന്‍റെ താലിമാല കണ്ട് അയാള്‍ ഓടിയടുത്തു.

Tuesday, 8 January 2013

വിലക്കുകളുടെ കള്ളത്താക്കോല്‍


e മഷി പുതുവത്സരപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

"ഹാപ്പി ബര്‍ത്ത് ഡേ വിഷ്ണു ! "

    അനുവാണ് ഫോണില്‍ , അല്ലെങ്കിലും കുറെ കാലമായി എല്ലാ വര്‍ഷവും തന്നെ വിളിച്ച് മറക്കാതെ ബര്‍ത്ത് ഡേ വിഷ് ചെയ്യുന്നത് അവളാണല്ലോ. പക്ഷെ അത് അവള്‍ നന്നായി മുതലെടുക്കാറുമുണ്ട്, ഇന്നത്തെ അവളുടെ ഷോപ്പിംഗ്‌ ,കറക്കം തീറ്റയടക്കം എല്ലാം തന്‍റെ ചിലവിലായിരിക്കും. പക്ഷെ അവസാനം എന്തെങ്കിലുമൊക്കെ ഒരു സമ്മാനം, അത് ഉറപ്പാണ്, എത്ര ചെറുതാണെങ്കിലും!

താങ്ക്സ് അനു, അപ്പൊ വൈകീട്ടെന്താ പരിപാടി?

     ഒന്നുമില്ല മോനെ, ഇന്ന് എല്ലാം എന്‍റെ വകയാണ്, മറന്നോ, ഇപ്പൊ ഞാനും ഏര്‍നിംഗ് മെമ്പര്‍ ആണ്, അപ്പൊ ഇന്നത്തെ നിന്‍റെ പിറന്നാള്‍ നമ്മള്‍ പൊടിപൊടിക്കുന്നു, നീ ഒരു കാര്യം ചെയ്യ്‌, ഒരു ആറര മണിയാവുമ്പോള്‍ എന്‍റെ പാര്‍ലറിന്റെ മുന്‍പില്‍ വരണം, ഓക്കേ?

ഓക്കേ!

    ദൈവമേ, ഇനി ഇന്ന്‍ എന്ത് കുരിശാണാവോ ഈ പെണ്ണിന്‍റെ വക! കഴിഞ്ഞപ്രാവശ്യം സിനിമക്ക് പോയപ്പോള്‍ പുറകിലിരുന്നു താന്തോന്നിത്തരം കാണിച്ച ചെറുക്കന്റെ തന്തക്കു വിളിച്ചതാണ് , ഒറ്റ മോളായതിന്റെ അഹങ്കാരം കുറെ അധികമില്ലേ എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോയിട്ടുണ്ട്, പക്ഷെ ഉള്ളിന്റെ ഉള്ളില്‍ സ്നേഹിക്കാന്‍ മാത്രമേ അവള്‍ക്കറിയൂ,

    വീടു വിട്ട് ഈ നഗരത്തില്‍ വന്നു കയറിയപ്പോള്‍ ആകെ ഒരു ആശ്വാസം ഏക സുഹൃത്തായിരുന്ന അവളായിരുന്നു, അച്ഛന്റെ ഉറ്റ സുഹൃത്ത് കോശി അങ്കിളിന്റെ മകള്‍ . അവിടെ വീട്ടില്‍ നില്‍ക്കാമെന്നും അവിടെ നിന്ന് തന്നെ ജോലിക്ക് പോകാമെന്നും ആന്റിയും അങ്കിളും നിര്‍ബന്ധം പിടിച്ചെങ്കിലും താന്‍ സ്നേഹപൂര്‍വ്വം നിരസിച്ചതാണ്. കാരണം മറ്റൊന്നുമല്ല, അവര്‍ നോണ്‍ വെജ് സ്ഥിരമായി ഉണ്ടാക്കുന്നതും കഴിക്കുന്നതുമാണ്, താനാകട്ടെ ശുദ്ധ ബ്രാഹ്മണന്‍, അപ്പോള്‍ തനിക്കായി പ്രത്യേകം ഭക്ഷണം ഒക്കെ ഉണ്ടാക്കുക എന്നത് ആന്റിക്കൊരു ബുദ്ധിമുട്ടായിത്തീരും!

    പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഒന്ന് മാറിയാലോ എന്ന്, അച്ഛന്‍ ചിലപ്പോള്‍ ഒന്നും പറയില്ലായിരിക്കാം, പക്ഷെ അമ്മയും അമ്മമ്മയും തനി നാട്ടിന്‍ പുറത്തുകാരാണ്, അവര്‍ക്കിതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയില്ല, ഒരു ദ്ദൂര യാത്ര കഴിഞ്ഞു വന്നാല്‍ പോലും കുളിക്കാതെ മനക്കുള്ളിലേക്ക് അമ്മമ്മ കേറ്റില്ല! മാത്രമല്ല ഇതൊക്കെ തനിക്ക് ഇഷ്ടപ്പെടുമോ എന്നും അറിയില്ല!

    അനു തന്നെ തന്‍റെ ഏറ്റവും നല്ല സുഹൃത്തായിട്ടാണ് കാണുന്നത്, ഒരു ചേട്ടന്‍ ഇല്ലാത്തതിന്‍റെ കുറവും അവള്‍ക്കു തോന്നുന്നുണ്ടാവണം. പക്ഷെ ആദ്യമൊക്കെ ഈ പെരെടുത്തുള്ള വിളി തനിക്കു തീരെ ബോധിച്ചിരുന്നിരുന്നില്ല, ഒന്നുമില്ലെങ്കിലും മൂന്നാല് വയസ്സിന്‍റെ വ്യത്യാസമില്ലേ! പക്ഷെ പിന്നീട് അതൊരു ശീലമായി.

      നഗരത്തിന്റെ തിക്കിലും തിരക്കിലും പെട്ട് മുക്കി മൂളി ബസ്‌ അവിടെ എത്തിയപ്പോള്‍ ആറര മണി കഴിഞ്ഞിരുന്നു. അക്ഷമയായി ബ്യുട്ടി പാര്‍ലറിനു മുന്നില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു അവള്‍ !

നിനക്കൊരു ബൈക്ക് വാങ്ങിക്കൂടെ? കുറ്റപ്പെടുത്തലിന് ഒരു ശാസനയുടെ സ്വരം!

    അവളുടെ സ്കൂട്ടിയുടെ പുറകിലിരുന്നു നഗരത്തിരക്കിലൂടെ പറക്കുമ്പോള്‍ ഒരു സങ്കോജം തോന്നാതിരുന്നില്ല, പെട്ടന്ന് താന്‍ ചെറുതായതുപോലെ!, ചുറ്റുപാടും നിന്നുള്ള ഓരോ നോട്ടവും ഒരു കളിയാക്കല്‍ പോലെ!

അല്ല എങ്ങോട്ടാണീ യാത്ര?

      ഇന്ന് ഞാന്‍ നിനക്ക് ഒരു പുതിയ ജീവിതം തരും, ഒരു പുതിയ ലോകത്തിലേക്കുള്ള ഒരു ജാലകം! ഇപ്പൊ ഇത്ര മാത്രമറിഞ്ഞാല്‍ മതി, ബാക്കി നേരില്‍ !

    "ചൈനീസ്‌ ഗാര്‍ഡന്‍ " ചുവന്ന ബോര്‍ഡില്‍ സ്വര്‍ണ്ണ നിറത്തില്‍ എഴുതി വച്ചിരിക്കുന്ന ഒരു ബോര്‍ഡിനു താഴെ അനു വണ്ടി പാര്‍ക്ക് ചെയ്തു രണ്ടു ചൈനീസ് യോദ്ധാക്കളെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളോട് കൂടിയുള്ള രണ്ടു പ്രതിമകള്‍ വാതിലിന്ന് ഇരു വശവും നിന്നിരുന്നു. ഉള്ളിലേക്ക് കടന്നതും ആനയിച്ചിരുത്താന്‍ രണ്ടു സുന്ദരികള്‍ ! കിമോണോകളും മേക്കപ്പും ധരിച്ച അവരെ കണ്ടപ്പോള്‍ താന്‍ ഒരു നിമിഷം ചൈനയിലെത്തിയോ എന്ന് സംശയം തോന്നിപ്പോയി, ഉള്ളില്‍ ആകെ ഒരു അരണ്ട വെളിച്ചം മാത്രം, ചുവപ്പിന്റെ അതിപ്രസരം നിറഞ്ഞു കാണുന്നു, കാഷ് കൌണ്ടറിന്‍റെ മുകളില്‍ ഒരു കുബേരന്റെ പ്രതിമ വച്ചിരിക്കുന്നു, അതിനു പുറകില്‍ ചൈനീസ്‌ മീശയും വസ്ത്രധാരണവുമായി ഒരാള്‍ മെല്ലെ തലകുനിച്ചു വണങ്ങി!

    ടേബിളില്‍ രണ്ട് മെനു കാര്‍ഡുകള്‍ ഉണ്ടായിരുന്നു, ചുവപ്പ് കാര്‍ഡിന്റെ പുറത്ത് " നോണ്‍ വെജിറ്റെരിയന്‍ എന്നും, പച്ചക്ക് മുകളില്‍ വെജിറ്റേറിയന്‍ എന്നും എഴുതിയിരുന്നു.

പച്ചയെടുത്ത് വായിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യത്തെ പേര് തന്നെ ഞെട്ടിച്ചു

" ഫ്രൈഡ്  സ്പൈസി ബീഫ് ( 香辣素牛肉)"

    ഏയ്‌, എന്തോ പിശക് പറ്റിയുട്ടുണ്ട്, ഒന്ന് കൂടി കാര്‍ഡ്‌ മറിച്ചു നോക്കി, ശരി തന്നെ, വെജിറ്റേറിയന്‍ എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്, ഒന്ന് കൂടി കണ്ണോടിച്ചു നോക്കി

ചില പേരുകള്‍ എടുത്തു നില്‍ക്കുന്നു!

" ക്രിസ്പി റോസ്റ്റ് ഡക്ക്  ( 脆皮烧鸭 )"

" ലോജിയാന്ഗ് ഫ്രൈഡ് ഡക്ക്  (罗江豆鸭)"

" ഫ്രൈഡ് ക്രാബ് മീറ്റ്‌ ( 炒素蟹粉) "

അനു ഒരു പരീക്ഷക്കെന്ന പോലെ മെനുവില്‍ മുഴുകിയിരിക്കുകയാണ്

അനൂ, ഇത് നോക്ക്, ഈ വെജ് കാര്‍ഡിലെ ഓരോ ഡിഷസ്!

ഐ തിങ്ക്‌ ദേ ഹാവ് പ്രിന്റെഡ്‌ ഇറ്റ്‌ റോങ്ങ്‌ !കാന്‍ ഐ ഹാവ് യുവേര്‍സ്?

ആ കാര്‍ഡിലും അതെ ഡിഷുകള്‍ അതെ ഓര്‍ഡരില്‍ എഴുതിയിരിക്കുന്നു!

    അനുവിന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവള്‍ ഒരു പൊട്ടിച്ചിരി ഒളിപ്പിച്ചു വെച്ച പോലെ തോന്നി, രണ്ടു വട്ടം എന്താ എന്നുള്ള അര്‍ത്ഥത്തില്‍ പുരികം ഉയര്‍ത്തി കാണിച്ചു

    സത്യത്തില്‍ ദേഷ്യമാണ് വന്നത്, ഇത് ശരിക്കും തോന്നിവാസം തന്നെ, ഇനി ഈ മനസ്സിലാകാത്ത പേരുകള്‍ എന്താണാവോ, വല്ല പട്ടിയോ, പല്ലിയോ പൊരിച്ചതായ്ക്കൂടായ്കയില്ല!

ഉടനെതന്നെ വെയ്റ്ററെ വിളിച്ചു

പിന്നെയും ഒരു ചൈനീസ്‌ വേഷക്കാരന്‍ വിനയത്തോടെ വന്നു നിന്നു

" ഐ അം എ പ്യുര്‍ വെജിറ്റേറിയന്‍ , വാട്ട്‌ ഓള്‍ കാന്‍ ഐ ഹാവ് ഫ്രം ദിസ്‌?"

മേശപ്പുറത്തു നിന്നും പച്ച കാര്‍ഡ്‌ വീണ്ടും എടുത്തു തന്നു കൊണ്ട് ഒരു ചെറു മന്ദസ്മിതത്തോടെ പച്ചമലയാളത്തില്‍ അയാള്‍ പറഞ്ഞു

" ഇതില്‍ നിന്നും എന്തും ഓര്‍ഡര്‍ ചെയ്യാം സര്‍ , ഇതെല്ലാം വെജിറ്റേറിയന്‍ തന്നെ"

ഇത്തവണ ദേഷ്യം പുറത്തേക്ക് വന്നു,

 "പശു വെജിറ്റേറിയന്‍ ആണെന്ന് എനിക്കും അറിയാം എന്ന് വെച്ച് അതിനെ കൊന്ന് കറിവെച്ചാല്‍ അത് വെജിറ്റേറിയന്‍ ആകുമോ?"

ചോദ്യം കേട്ട് ഉറക്കെ ചിരിച്ചത് അനുവായിരുന്നു!

സൊ ഡിയര്‍ , ഹൌ വാസ് ദി സര്‍പ്രൈസ്?

സര്‍പ്രൈസ്, തേങ്ങാക്കുല, ഐ ഡോണ്ട് ഫൈന്‍ട് ദിസ്‌ ഫണ്ണി!

    അടങ്ങ് മാഷേ, അയാള്‍ പറഞ്ഞതാണ് സത്യം, അതെല്ലാം വെജ് ആണ്, ശരിക്കും വെജ് പക്ഷെ ഇറ്റ്‌ ലൂക്സ് ആന്‍ഡ്‌  ടേസ്റ്റ്സ് ലൈക്‌ ഇട്സ് നെയിം!


    അതാണ്‌ മോനെ ചൈന, എന്തും കിട്ടും, കോഴിയിലാതെ മുട്ടയും, ചെടിയിലാതെ കായയും, എന്തിനേറെ പറയുന്നു നിന്നെത്തന്നെ വേറെ ഒന്ന് വേണം എന്ന് പറഞ്ഞാല്‍ ചൈനക്കാരുണ്ടാക്കിത്തരും, ദാറ്റ്‌ ടൂ, മച്ച് ചീപ്പര്‍ ! 


    ഞെട്ടലില്‍ നിന്നും മോചനം കിട്ടുന്നതിനു മുന്‍പേ അനു ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞിരുന്നു. എല്ലാം വെജ് ഡിഷസ്!

  ഓര്‍ഡര്‍ വരുന്നത് വരെ അവള്‍ ഇടക്കിടക്കായി എന്റെ മുഖം നോക്കി ചിരിയടക്കികൊണ്ടിരുന്നു.

     അങ്ങനെ കുറച്ചു സമയത്തില്‍ ഫ്രൈഡ് റൈസും, ക്രിസ്പി റോസ്റ്റ് ഡക്കും, ഫ്രൈഡ് സ്പൈസി ബീഫും, സെവെന്‍ കളര്‍ ഷിടകെ മഷ്രൂംസും ഞങ്ങളുടെ ടേബിള്‍ കീഴടക്കി!

  അനു തന്നെയാണ് വിളമ്പിയത്, മഷ്രൂം കഴിച്ചെങ്കിലും മറ്റു രണ്ടിലും തൊടാന്‍ മനസ്സനുവദിച്ചില്ല!

കം ഓണ്‍ മാന്‍ , ട്രൈ ഇറ്റ്‌ !

   അറച്ചറച്ച് ഒരു ചെറിയ കഷ്ണം വായിലാക്കി മെല്ലെ രുചിച്ചു, രുചിയുടെ പുതിയോരനുഭൂതി നാവിലൂടെ ഓടി, രസമുകുളങ്ങളെ തലോടി, പിന്നെ മടിച്ചു നിന്നില്ല! 

പുതുമഴ കൊണ്ട മണ്ണിന്‍റെ അനുഭവം സിരകളിലുടനീളം!

   ചൈനയ്ക്കു നന്ദി പറഞ്ഞു കൊണ്ട് അവസാന കഷ്ണവും വായിലാക്കുമ്പോള്‍  വിഷ്ണു ആകെ വിയര്ത്തിരുന്നു, ആ വിയര്‍പ്പിലൊട്ടിയ പൂണൂല്‍ അവന്റെ ദേഹത്ത് പതിഞ്ഞു കിടന്നു!


   ആകലെ ഒരു ദേശത്ത് ഒരു വീടിന്‍റെ തിണ്ണയില്‍ ഒരു സന്ധ്യാ ദീപം പതിവില്ലാതെ   ആളിക്കത്തി!




Monday, 7 January 2013

ന്യായവിധി

വെട്ടാന്‍ കൊണ്ടുപോകുന്ന പോത്ത് ഓടുന്ന വണ്ടിയില്‍ നിന്നും വീണ് പരിക്ക് പറ്റി, നാട്ടുകാര്‍ കൈകാര്യം ചെയ്ത ഡ്രൈവര്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ !

വിരോധാഭാസം

വിഷം തീണ്ടിയ മാടിനെ കുഴിച്ചുമൂടി, വിഷം തീണ്ടിയ പച്ചക്കറി പുഴുങ്ങിത്തിന്നു.

പടര്‍ച്ച

ചത്തെന്നു ഞാന്‍ പോലും അറിയും മുന്‍പേ ഇന്റര്‍നെറ്റില്‍ പാട്ടായി.

താങ്ങ്

ചോദ്യമില്ലാത്ത ഉത്തരങ്ങള്‍ ബാക്കി വെച്ച് പല്ലി ചത്തു പോയി

Sunday, 6 January 2013

ആവര്‍ത്തനം

കടപ്പാട് : ഗൂഗിള്‍
" എന്നെ എത്ര വട്ടം ചുംബിച്ചാല്‍ ആണ് നിനക്ക് മതി വരിക? "

കര കടലിനോട് കളിയായി ചോദിച്ചു

ഒരു പൊട്ടിച്ചിരിയുടെ അവസാനത്തില്‍ പിന്നെയും ഒരു ചുടു ചുംബനത്തില്‍ കടല്‍ മറുപടി അടക്കി.

പീഡനം






അവന്‍ എറിഞ്ഞു പോയ നോട്ടുകള്‍ മുറുകെ പിടിക്കുമ്പോഴും അവളുടെ മനസ്സില്‍ അവന്‍റെ ഭാരിച്ച സ്വത്തുക്കള്‍ തന്നെയായിരുന്നു!

കല്ലെടുപ്പിക്കല്‍

കടപ്പാട് : ഗൂഗിള്‍
എടുത്താല്‍ പൊന്താത്ത ബാഗും ചുമന്ന് സ്കൂളിലേക്ക് പോകുമ്പോള്‍ ഉണ്ണിക്കുട്ടന്‍ തുമ്പിയുടെ ശാപം ഓര്‍ത്തു !

Saturday, 5 January 2013

ശീലം

കടപ്പാട് : ഗൂഗിള്‍
വീണു കിടക്കുന്ന പൂവിനെ പലരും കണ്ടു
ചിലര്‍ ചിരിച്ചു
ചിലര്‍ ആസ്വദിച്ചു
ചിലര്‍ പരിതപിച്ചു
പക്ഷെ ആരും മുടിയില്‍ ചൂടിയില്ല.
വാടിക്കരിഞ്ഞും ചതഞ്ഞരഞ്ഞും പോയ അതിനെ പിന്നെ ആരും ഓര്‍ത്തത്‌[ പോലുമില്ല.

ബിംബം

തന്‍റെ മുഖം ഭംഗിയില്ലാതെ കാണിച്ചതിന് കണ്ണാടിയോട് ദേഷ്യം തോന്നി!

Friday, 4 January 2013

അവസ്ഥാന്തരങ്ങള്‍


കടപ്പാട്  : ഗൂഗിള്‍
ജയില്‍ മുറിയില്‍ ഇരുന്ന് സുഭിക്ഷമായി ഭക്ഷണം കഴിക്കുമ്പോള്‍ അനിയത്തിയുടെ ഒട്ടിയ കവിള്‍ ഓര്‍ത്തത് കല്ലുകടിയായി.

വിധിവൈപരീത്യം

പല്ലിയുടെ രൂപത്തില്‍ വന്ന മരണത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട സന്തോഷത്തോടെ ഈയാംപാറ്റ വിളക്കിനടുത്തേക്ക് പറന്നു നീങ്ങി.

Wednesday, 2 January 2013

ശരിയും ശരിയും !

" പ്രഭോ, ഇത്രയും ശരികള്‍ ചെയ്തിട്ടും അങ്ങ് എന്നെ എന്തിനാണ് നരകത്തിലേക്ക് അയക്കുന്നത്? " അയാള്‍ കാലനോട്‌ കെഞ്ചി ചോദിച്ചു

"ശരികളും, ശരിയെന്നു തോന്നുന്നവയും രണ്ടാണെന്ന് നിനക്ക് ഇനിയും മനസ്സിലായില്ലേ?" കാലന്‍ ശാന്തനായിതന്നെ മറുചോദ്യം തൊടുത്തു!

സാമൂഹ്യ പാഠം !

ഉണ്ടാവേണ്ട ബോധം ഇല്ലാത്ത നേരത്ത് ഉള്ളതെല്ലാം നഷ്ടപ്പെട്ടു എന്ന് അറിഞ്ഞപ്പോള്‍ അവളുടെ ഉള്ള ബോധവും പോയി.

ബോധപൂര്‍വം ബോധമില്ലതായപ്പോള്‍ ബോധിച്ചതെല്ലാം ചെയ്തതില്‍ ഖേദിച്ചു നിന്നു അവന്‍ !

തിരിച്ചറിവ്

"എനിക്കെന്‍റെ തെറ്റുകള്‍ മനസ്സിലായി ഗുരോ, ഇനി ഞാന്‍ എല്ലാവരോടും നന്നായി മാത്രമേ പെരുമ്മാറൂ, ഇന്നു മുതല്‍ ഞാന്‍ പുതിയൊരു മനുഷ്യനാണ്, ദൈവം എല്ലാവരെയും വ്യത്യസ്തരായി  സൃഷ്ടിച്ചിരിക്കുന്നു എന്ന് തിരിച്ചറിയുന്ന ഒരു മനുഷ്യന്‍ "

" ഞാന്‍ ഒന്ന് ചോദിച്ചോട്ടെ, നീ എത്ര നന്നായി പെരുമ്മാറിയിട്ടും നിന്‍റെ അയല്‍ക്കാരന്‍ നിന്നോട് മോശമായാണ് പെരുമ്മാറുന്നതെങ്കിലോ? "

" എങ്കില്‍ പിന്നെ ഞാനും അയാളോട് മാത്രം തിരിച്ച് അതുപോലെ പെരുമ്മാറും ഗുരോ "

ഒരു ചെറുപുഞ്ചിരിയോടെ ഗുരു ഒരു മറു ചോദ്യം  ചോദിച്ചു," നല്ലവനാകണം എന്ന് എന്നാണ് നിനക്ക് തോന്നിയത്? "

Thursday, 27 December 2012

വൈരുദ്ധ്യം!

മനസ്സും ശരീരവും ഒരു പോലെ മുറിഞ്ഞ് അവശയായി ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോള്‍ വര്‍ഷങ്ങളായി ധരിച്ചു വരുന്ന ബുര്‍ഖയോട് അമര്‍ഷം തോന്നി.

എല്ലാം മറച്ചു പിടിച്ച് മറ്റുള്ളവരില്‍ ആകാംഷ ജനിപ്പിച്ചതിന്!

Wednesday, 26 December 2012

കാഴ്ച്ചപ്പാട് ..

"നമ്മള്‍ രണ്ടാളും ചോര കുടിക്കുന്നു, എന്നിട്ടും എന്നെ മാത്രമെന്താ ആളുകള്‍ ദ്രോഹിക്കുന്നത്? "

കൊതുക് അട്ടയോടു ചോദിച്ചു

" നീ ഒരു കള്ളനാണ്, ഞാന്‍ രാഷ്ട്രീയക്കാരനും ! "

Tuesday, 25 December 2012

ഊഴം..

അറവുശാലയിലെ കൂട്ടിലിരുന്നു ചക്കിക്കോഴി കൂട്ട്കാരിയെ ഉപദേശിച്ചു

" മൂക്ക് മുട്ടെ തിന്നു തടിച്ചു കൊഴുത്താല്‍ എപ്പോ വേണമെങ്കിലും അന്നെ പിടിച്ചറക്കും, ഇന്നെ കണ്ടില്ലേ, ഇന്നെ ആര്‍ക്കും വേണ്ട!"

" വീരാക്കാ, ഒരു ചെറ്യേ കോഴീനെ തന്നാണീ " ബൈക്കില്‍  വന്ന യുവാവ് ചോദിച്ച ചോദ്യത്തില്‍ ചക്കിക്കൊഴി നടുങ്ങിയപ്പോള്‍ കൂട്ടുകാരി ആശ്വസിപ്പിച്ചു,

 "മ്മളൊക്കെ ഒരു കെട്ടിലെ ബീഡി മാര്യാണ്,ഒരു കെട്ടിന്ന് ആദ്യൊക്കെ തിരഞ്ഞെടുത്തു വലിക്കും പക്ഷെ  എല്ലാരും  ഒന്നുപോലും കളയാതെ വലിച്ചു തീര്‍ക്കും " 

ഒളിച്ചോട്ടം

ആരൊക്കെയാണ് ഹോം വര്‍ക്ക് ചെയ്യാത്തത്?

കയ്യ് പൊന്തിച്ച അഞ്ചു പേരോടുമായി കെമിസ്ട്രി സര്‍ വെറുപ്പോടെ പറഞ്ഞു

 " ഗെറ്റ് ഔട്ട്‌ ആന്‍ഡ്‌ ഗെറ്റ് ലോസ്റ്റ് "

ഉള്ളിലൊളിപ്പിച്ച ചിരിയുമായി പുറത്തേക്കിറങ്ങുമ്പോള്‍ രാഹുലിന്റെ കയ്യില്‍ തലേ ദിവസം അമ്മ നിര്‍ബന്ധിച്ച് ഹോം വര്‍ക്ക് ചെയ്യിച്ച പുസ്തകവും ഉണ്ടായിരുന്നു.

Monday, 24 December 2012

ദൈവത്തിന്‍റെ വികൃതികള്‍ !

ഇന്നും ഓഫീസിലേക്ക് മോര് കറിയാണ് കൊടുത്തയച്ചത്‌, എത്ര പറഞ്ഞാലും മനസ്സിലാകില്ല, ഇന്ന് ഒന്ന് പൊട്ടിച്ചിട്ട് തന്നെ കാര്യം!

സ്കൂട്ടറിന്റെ ആക്സിലരേട്ടരില്‍ കൈ ഞെരിയുമ്പോള്‍ മനസ്സില്‍ അവളുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ, കവിളില്‍ കൈ വച്ച് കരയുന്ന മുഖം.

ആശുപത്രിക്കിടക്കയില്‍ ദൈവം തിരിച്ചു തന്ന ജീവനുമായി കിടക്കുമ്പോള്‍ മുന്‍പില്‍ അവള്‍ അതുപോലെ ഇരുന്നു കരയുന്നുണ്ടായിരുന്നു. ഒന്ന് തഴുകി ആശ്വസിപ്പിക്കാന്‍ ഒരു കയ്യെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം  ആശിച്ചു പോയി!

Monday, 17 December 2012

അനുരാഗത്തിന്‍റെ മണം!


വേനല്‍ ചൂടിലും അവളോട്‌ ഒട്ടിക്കിടന്ന് ഞാന്‍ ചോദിച്ചു , എന്താ നിന്നെ ഒരു നല്ല മണം?

അവള്‍ ഒന്ന് ചിരിച്ചു, പിന്നെ എന്റെ കണ്ണിലേക്കു നോക്കി കുസൃതിയോടെ പറഞ്ഞു

അത് നിന്‍റെ തന്നെ  മണമാണ്,എന്നോടുള്ള അനുരാഗത്തിന്‍റെ മണം!

Wednesday, 28 November 2012

മുടിയാന്‍ ....!



ഇന്നത്തെ ദിവസം ശരിയല്ല, ഒന്നാമത് വയ്കിയാണ്‌ എഴുന്നേറ്റത്, പോരാത്തതിന് ഭയങ്കര തല വേദന. ഇന്നലത്തെ പാര്‍ട്ടി കഴിഞ്ഞ് എങ്ങനെ തിരിച്ചെത്തി എന്നോ, എപ്പോ വന്നു എന്നോ ഒന്നും ഓര്‍മയില്ല, ഇപ്പൊ ബ്രേക്ക്‌ ഫാസ്റ്റ് സമയം കഴിയുകയും ചെയ്തു, എന്നാ ലഞ്ച് സമയം ആയിട്ടുമില്ല, മേശപ്പുറത്ത് ഇരി ക്കുന്ന ഒരു ആപ്പിള്‍ എടുത്തു കടിച്ചു തിന്നു.

രാവിലെ തുടങ്ങിയതാണിന്നു പ്രശ്നങള്‍ ,കുളിക്കാന്‍ കയറിയപ്പൊ ബാത്രൂമില്‍ നീണ്ടൊരു മുടി. 

ദൈവമെ ഇതെങ്ങിനെ ഇവിടെ വന്നു?? കുളിമുറി വൃത്തിയാക്കാന്‍ വരുന്ന നീഗ്രൊ സുന്ദരിയുടെ മുടി കണ്ടാല്‍ വാച്ച് കമ്പനിക്കാര്‍ അവളെ ഉടലോടെ പൊക്കി ക്കൊണ്ട്  പോകും

 ഒരു കോടി സ്പ്രിങ് അവളില്‍ നിന്നുരുവാകും !

(അവള്‍ക്കെന്നോടുള്ള കടുത്ത ഇഷ്ടം ഞാന്‍ മറച്ച്  വക്കുന്നില്ല. volly ball കളിക്കാവശ്യമായ പണം ഉണ്ടാക്കാനെത്തിയ ഈ സ്റ്റേറ്റ്  താരം ഞാന്‍ ഉദാരമായി നീട്ടിയ 10ഡോളരിന്ടെ  മഹിമ എന്‍റെ റൂമിന്ടെ  വൃത്തി ആക്കലിലും കാണിക്കാറുണ്ട് . 


അടുത്ത  ഡിസ്കൊതെക് എവിടെയാണെന്നു ചോദിചപ്പോള്‍ അവളുടെ കണ്ണിന്‍റെ  തിളക്കം ഞാന്‍ കണ്ടില്ലെന്നു  നടിച്ചില്ലെ!?!)
 പിന്നെ ഇതെങ്ങിനെ വന്നു?
 കപ്പല്‍ രോഗം കണ്ടു  പിടിച്ചതില്‍ പിന്നെ പ്രിയ പ്രാണെശ്വരി , അര്‍ധാങ്കിനിയെ  അല്ലാതെ ആരെയും ധൈര്യമായി മനസ്സില്‍ പോലും ഓര്‍ക്കാത്ത എന്‍റെ ബാത്രൂമില്‍ നിന്നും !!

 കഷ്ടം തന്നെ!! ഇന്നലെ രാത്രി രുചിച്ച  മലിബു റമ്മിന്റെ ചൂട് എന്നെക്കൊണ്ടെന്തെങ്കിലും  തെറ്റു ചെയ്യിച്ചോ  എന്ന ചിന്തയില്‍ ഞന്‍ നടുങ്ങി . ചത്തതു കീചകനെങ്കില്‍ ല്‍ കൊന്നതു ഭീമന്‍ തന്നെ!
 അടുത്ത  മുറിയിലെ കൊറിയക്കാരി എന്നെ ഇടക്കിടെ ശ്രദ്ധിക്കുന്നുണ്ടോ എന്നു സംശയം തോന്നിയിട്ട് നാള്‍ ആറായി.

 പിഴപ്പിചിരിക്കുന്നു!!,

 മദ്യ ലഹരിയില്‍ നിന്ന എന്നെ ഉപയോഗിച്ചവള്‍ സ്വര്‍ഗം പ്രാപിച്ചിരിക്കുന്നു!. എന്റെ  തലയാകെ ഇളകി മറിയാന്‍ തുടങ്ങി , ദൈവമെ, എന്നോടിതു വേണ്ടായിരുന്നു , പാവങ്ങളുടെ  ചാരിത്ര്യത്തിനൊരു വിലയുമില്ലെ എന്നൊക്കെ വിചാരിച്ചിരിക്കുമ്പോള്‍  അതാ ഷെര്‍സിങ് കതകില്‍ മുട്ടുന്നു .

" സര്‍ മേരാ ഖഞ്ചര്‍ ആപ്കെ ടേബിള്‍ പര്‍ രെഹ് ഗയാ! "

ശരിയാണല്ലോ

" യെ ഇധര്‍ കബ്  രഖാ തുംനെ? "

" ആരെ സര്‍ , ആകോ യാദ് നഹീ?, കല്‍ ആപ്കോ ലെകര്‍ ആയാ തോ മേരാ കപ്ടാ പൂര ഗന്ധാ ഹുവാ ഥാ , മേ ഇധര്‍ സെ ഫിര്‍ നഹാ കെ നികലാ രാത്ത് കോ, 

 ഖഞ്ചര്‍ എടുത്തു  മുറി വിട്ട ഷെര്സിങിന്റെ ടര്‍ബന്ടെ വെളിയില്‍ രണ്ടു മൂന്നു നീണ്ട  മുടി തൂങ്ങി  കിടക്കുന്നുന്ടായിരുന്നു.ഒരു ധീര്‍ഗനിശ്വാസത്തോടെ ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു. പിന്നെ 
വാതില്‍ ഒന്നമര്‍ത്തി അടച്ച് പൊട്ടിരിച്ചു, ഒരു മുടിയുടെ നിഷ്കളങ്കതയുടെ  മേല്‍ .............!!