Saturday 26 January 2013

ശുഭ ദിനം..



   ആഹ്ലാദമാണ്‌ ഇന്ന് എന്നെ വിളിച്ചുണര്‍ത്തിയത്, കിളികള്‍ ചിലക്കുന്നതും, അണ്ണാന്മാരുടെ കലപില ശബ്ദവും ഒക്കെയുണ്ടെങ്കിലും,അതിന്‍റെ എല്ലാം മറവില്‍ മെല്ലെ ഒളിച്ചിരിക്കുന്ന ശാന്തത പ്രഭാതത്തെ കൂടുതല്‍ ഗംഭീരമാക്കി.

   ഈ തണുത്ത പ്രഭാതം മെല്ലെ ഇളവെയിലേറ്റു വിടരുമ്പോള്‍ മണ്ണിലേക്ക് ഊര്‍ന്നു വീഴാന്‍ ഊഴവും കാത്ത് പട്ടാളക്കാരുടെ അച്ചടക്കത്തോടെ വരിവരിയായി മഞ്ഞു തുള്ളികള്‍ പുല്‍നാമ്പുകളില്‍ കാണപ്പെട്ടു, ആവി പറക്കുന്ന ചായ ഊതി ഊതി കുടിക്കുന്നതും നോക്കി അവള്‍ അരികിലിരുന്നപ്പോള്‍ വാസന സോപ്പിന്‍റെ പരിമളം പുതിയൊരു അനുഭൂതി പകര്‍ന്നു. അവളുടെ ഈറന്‍ മുടിത്തുമ്പുകള്‍ എന്നെ തലോടിയപ്പോള്‍ ഒരു ഞെട്ടലോടെ ഞാന്‍ എന്‍റെ കൈവലിച്ചു, അത് കണ്ട് അവള്‍ ഒരു കുസൃതിച്ചിരിയോടെ പിന്നെയും എന്നോട് ചേര്‍ന്നിരുന്നു. എന്‍റെ കൈകളില്‍ തൂങ്ങി ചേര്‍ന്നുകൊണ്ട് അവള്‍ എന്നോട് ചോദിച്ചു,

“ എന്താ ത്ര വല്യ ആലോചന?"

   തികച്ചും ഒഴിഞ്ഞു കിടന്നിരുന്ന മനസ്സിലേക്ക് ഞാന്‍ എത്തി നോക്കിയപ്പോള്‍, അവളോട്‌ എന്തുത്തരം പറയണം എന്ന് ഞാന്‍ ആലോചിച്ചപ്പോള്‍, ഒരു തിരിശ്ശീലയിലെന്ന പോലെ പലതും ഓടിക്കളിച്ചു, ഒരു കുട്ടിയുടെ കൌതുകത്തോടെ ഞാന്‍ അതില്‍ ഒരു ചിത്രം തിരഞ്ഞെടുത്തു, ഒരു ചുംബനത്തിന്റെ ചിത്രം , ഒരു തെരുവിലെ പ്രധാനവീധിയില്‍ വച്ച്  അവള്‍ എനിക്ക് തന്ന ആദ്യ സ്നേഹ മുദ്ര. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും, സ്നേഹത്തിന്റെയും, പ്രേമത്തിന്റെയും, കാമത്തിന്റെയും, ഉജ്ജ്വലമായ പല നാളുകള്‍ കടന്നുപോയിട്ടും, ഇന്നും ഞാന്‍ മനസ്സിന്‍റെ അറയൊന്നില്‍ സൂക്ഷിക്കുന്ന ഒരോര്‍മ്മ, രോമങ്ങള്‍ എഴുന്നു നില്‍ക്കും വിധം എന്നെ പുളകിതനാക്കുന്ന ഒരു ഓര്‍മ്മ, എന്നെന്നേക്കുമായി നഷ്ടപ്പെട്ട, കാലപ്രയാണത്തില്‍ പിന്തള്ളപ്പെട്ട, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്നും, ആവര്‍ത്തിക്കില്ലെന്നും അറിഞ്ഞിട്ടും അതിനായി ആശിക്കുന്ന ഒരേ ഒരോര്‍മ്മ!

   പലപ്പോഴും തോന്നാറുണ്ട്, ഒരിക്കല്‍ കൂടി അവിടെ പോകാന്‍,
അവളോടൊപ്പം, അതെ സ്ഥലത്ത്, അതേ സ്ഥാനത്ത്, പിന്നെ അത്ഭുതത്തിന്റെയും, അവിശ്വസനീയതയുടെയും, സദാചാര ഭയത്തിന്റെയും  പാരമ്യത്തില്‍ അന്ന് തിരികെ കൊടുക്കാന്‍ കൊടുക്കാന്‍ സാധിക്കാത്ത ഒരു മറു ചുംബനം കൊണ്ട് അവളുടെ കവിളുകളെ പുളകം കൊള്ളിക്കാന്‍ ! 

   പിന്നീട് ആ ദിവസം എന്നെന്നും ഞാന്‍ ആഘോഷിക്കും പുതിയൊരു ജന്മത്തിന്റെ തുടക്കം പോലെ.....

   ഒരു മിന്നല്‍ പിണരിന്റെ വേഗത്തില്‍ ഓടിവന്ന ചിന്താ ശകലങ്ങളെ മുഖത്ത് വരാതിരിക്കാന്‍ കലുഷമായി ശാസിച്ച്, ഞാന്‍ ഒരു ചെറുപുഞ്ചിരി അണിഞ്ഞ് പറഞ്ഞു “ ഒന്നൂല്ല്യ! ”

14 comments:

  1. എനിക്കും ഉണ്ട് ഇങ്ങനെ ഒരാഗ്രഹം അത് കൊണ്ട് നല്ല ആസ്വദിച്ചാ വായിച്ചത്

    ReplyDelete
  2. എനിക്കിങ്ങനെ കൊടുക്കാന്‍ ഒരാളില്ല എന്ന വിഷമത്തിലാണ് .. ന്താപ്പോ ഒരു പ്രതിവിധി ?

    ReplyDelete
  3. എല്ലാ ദിവസവും ഇങ്ങനെ ശുഭദിനം തന്നെ ആയിരിയ്ക്കട്ടെ :)

    ReplyDelete
  4. ശ്ശോ..... കൊള്ളാം

    ReplyDelete
    Replies
    1. haha, അതെന്താ സുമേഷ് ഒരു 'ശ്ശൊ'? വായനക്കും അഭിപ്രായത്തിനും നന്ദി!

      Delete
  5. കൊച്ചുകൊച്ചുമോഹങ്ങള്‍

    ReplyDelete
    Replies
    1. വല്യൊരു മോഹം തന്നെ അജിത്തെട്ടാ, സാധിക്കുമോ എന്തോ?

      Delete
  6. മോഹങ്ങള്‍ വച്ചുകൊണ്ടിരിക്കണ്ട. എത്രേം പെട്ടന്നങ്ങ് സാധിക്യ...

    ReplyDelete
    Replies
    1. അക്കരെയാണെന്റെ മാനസം, ഇക്കരെയാണെന്റെ താമസം!

      Delete