Monday 1 September 2014

പകരം

പതിനാലു വയസ്സിന്‍റെ
നിഷ്കളങ്കതയെ
പിടിച്ചു കശക്കി നശിപ്പിച്ചവന്റെ
ഏഴാം വാരിയെല്ലിനു താഴെ
എണ്ണം പറഞ്ഞ് മൂന്നെണ്ണം
ഞാനും കൊടുത്തു
ഒന്ന് അസൂയ കൊണ്ടും
ഒന്ന് കപട സദാചാരം കൊണ്ടും
പിന്നെ ഒന്ന് കൂടെ പഠിച്ച
എന്‍റെ പൊന്നുമോള്‍ക്ക് വേണ്ടിയും.

6 comments:

  1. കൊടുക്കേണ്ടതാണ്!

    ReplyDelete
    Replies
    1. എന്നാ ആയേക്കാം ഒന്ന് കൂടി അല്ലെ?

      Delete
  2. ഒന്നെനിക്കും കൊടുക്കണം നട്ടെല്ലിനിട്ട്..

    ReplyDelete
    Replies
    1. ഒന്നാക്കണ്ട, ഒരു ഒന്നൊന്നര തന്നെയാകട്ടെ!. വരവിനും വായനക്കും നന്ദി മുബാറക്

      Delete
  3. ഇത് മാത്രമല്ലെ ഇന്ന് പത്രം നിവർത്താലും, ന്യൂസ്‌ വച്ചാലും കാണാനുള്ളൂ.

    ReplyDelete
  4. ഹാ ഹാ ഹാാാ.കൊള്ളാം .രൂക്ഷഹാസ്യമാണല്ലോ!!!!!!

    ReplyDelete