വീണ്ടുമൊരു തണുത്ത
പ്രഭാതം വിഷാദത്തിന്റെ അലകള്‍
ഉള്ളിലുയര്‍ത്തിക്കൊണ്ട്
കടന്നുവന്നു. തണുത്ത കരങ്ങള്‍ ചുറ്റിപ്പിടിക്കുമ്പോള്‍ എല്ലുകള്‍ നുറുങ്ങുന്ന
വേദന, വീശുന്ന കാറ്റിലും ഒരു മരണ ഗന്ധം. മറ്റൊരു ദുരിതകാലത്തിനെ വരവേല്‍ക്കാനുള്ള
തിടുക്കം അറിഞ്ഞുകൊണ്ടാകണം, പക്ഷികള്‍ പടിഞ്ഞാറ് ലക്ഷ്യമാക്കി പറക്കുന്നത്,
ഉറുമ്പുകള്‍ വരിവരിയായി നീങ്ങുന്നത് കണ്ടപ്പോഴാണ് ഞാന്‍ അവയെ ഒരു കൌതുകത്തിനെന്ന
പോലെ പിന്‍തുടര്‍ന്നത്, വെറും നിലത്ത് വെള്ള തുണിയില്‍ മൂടി പുതച്ചു കിടക്കുന്ന
എന്നെ കണ്ടപ്പോഴാണ് ഞാന്‍ പിന്നെ ആരാണെന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചത്....
കൊള്ളാം..
ReplyDeleteനന്ദി മനോജ്.
ReplyDeleteതല മൂടി പുതച്ചുകിടക്കുമ്പോഴും സ്വയം തിരിച്ചറിയാന്‍ കഴിയുന്നുണ്ടല്ലോ, ഭാഗ്യം! കണ്ണാടിയില്‍ കാണുന്ന എന്നെപ്പോലും എനിക്കറിയാന്‍ കഴിയാത്തപ്പോള്‍...
ReplyDeleteഒന്നും പറയണ്ട സോണി, ഇത് എഡിറ്റ് ചെയ്തു തല വെട്ടിയതായിരുന്നു, ഓട്ടോ സേവ് ആയില്ല എന്ന് തോന്നുന്നു!
Delete:)
ReplyDeleteതാനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ .. താന്‍ .. അല്ലെങ്കില്‍ വേണ്ട .. അത് തന്നെ !!
ReplyDelete