Wednesday, 2 January 2013

തിരിച്ചറിവ്

"എനിക്കെന്‍റെ തെറ്റുകള്‍ മനസ്സിലായി ഗുരോ, ഇനി ഞാന്‍ എല്ലാവരോടും നന്നായി മാത്രമേ പെരുമ്മാറൂ, ഇന്നു മുതല്‍ ഞാന്‍ പുതിയൊരു മനുഷ്യനാണ്, ദൈവം എല്ലാവരെയും വ്യത്യസ്തരായി  സൃഷ്ടിച്ചിരിക്കുന്നു എന്ന് തിരിച്ചറിയുന്ന ഒരു മനുഷ്യന്‍ "

" ഞാന്‍ ഒന്ന് ചോദിച്ചോട്ടെ, നീ എത്ര നന്നായി പെരുമ്മാറിയിട്ടും നിന്‍റെ അയല്‍ക്കാരന്‍ നിന്നോട് മോശമായാണ് പെരുമ്മാറുന്നതെങ്കിലോ? "

" എങ്കില്‍ പിന്നെ ഞാനും അയാളോട് മാത്രം തിരിച്ച് അതുപോലെ പെരുമ്മാറും ഗുരോ "

ഒരു ചെറുപുഞ്ചിരിയോടെ ഗുരു ഒരു മറു ചോദ്യം  ചോദിച്ചു," നല്ലവനാകണം എന്ന് എന്നാണ് നിനക്ക് തോന്നിയത്? "

6 comments:

  1. ഞാൻ നന്നാവണമെങ്കിൽ അയല്പക്കക്കാരൻ കൂടി നന്നായാലെ പറ്റൂ എന്നാണോ..??

    ReplyDelete
    Replies
    1. ഹഹ, വായനക്കും ഈ വരവിനും നന്ദി, നമുക്ക് മനസ്സിലായപ്പോള്‍ നാം ഇത്രയും കാലങ്ങള്‍ക്ക് ശേഷം നന്നായി, പുള്ളിക്കും എന്നെങ്കിലും വിവരം വെക്കും അപ്പൊ പുള്ളിയും നന്നായിക്കോളും. പുള്ളി മോശമായത് കൊണ്ട് നന്നായ നമ്മള്‍ പിന്നെയും മോശമാകണോ?

      Delete
  2. Is it your New year Resolution ? :)

    ReplyDelete
  3. എന്നാപ്പിന്നെയങ്ങ് നന്നാവാം ല്ലേ?

    ReplyDelete
    Replies
    1. ഞ്ഞും നന്നാവാനോ, അതിന് ഒരു ലിമിറ്റ് ഒക്കെ ഇല്ലേ?
      (it is next to impossible to improve perfection!)

      Delete